ക്ഷേത്രങ്ങളും മഹാ ക്ഷേത്രങ്ങളിലെ പൂജകളും
ക്ഷേത്രങ്ങളെ പൊതുവെ പലതായി തിരിക്കാം മഹാക്ഷേത്രം, ക്ഷേത്രം, കാവ്, തെക്കിനി അഥവ തെക്കത് എന്നിവയാണവ.
പൊതുവെ ചുറ്റംബലം, കൊടിമരം, ഷടാധാരം, പഞ്ചവർഗ്ഗം, ഉപദേവതകൾ, അഷ്ടദിക്ക് പാലകർ, മഹാബലിപീഠം, ഗണപതി വീരഭദ്രസഹിത സപ്തമാതൃക്കൾ താഴികകുടം തുടങ്ങിയ അടങ്ങിയതാണ് മഹാക്ഷേത്രം. പൊതുവെ ദിവസത്തിൽ 5, അല്ലങ്കില് അതിൽകൂടുതൽ പൂജകൾ ആണ് നടത്തുന്നത് .
ചുറ്റുമതിൽക്കകത്ത് പഞ്ചവർഗ്ഗ സഹിതമായ പ്രധാനക്ഷേത്രം, താഴികക്കുടം, ഉപദേവതകൾ, ബലിപീഠം എന്നിവയോടു കൂടിയതിനേ ക്ഷേത്രമെന്ന് പറയുന്നു.
തീർത്തും പ്രകൃതിയോടിണങ്ങി വലിയ വൃക്ഷലതാദികളോടു കൂടിയ ആരാധന സംവിധാനത്തെ കാവ് എന്നു വിളിക്കുന്നു. പ്രധാനമായും നാഗങ്ങളെയും വനദുർഗ്ഗ, കിരാത മൂർത്തി, വനശാസ്താവ് എന്നിവരെ പ്രതിഷ്ഠിക്കുന്നു. ഇൗ സങ്കൽപ്പത്തിന് താഴികക്കുടം ആവശ്യമില്ല.
കുടുബദേവതയായി ആചരിക്കുന്ന ദൈവങ്ങളെ വീടിനോട് ചേർന്ന് തെക്കേഭാഗത്ത് സ്ഥാനം നൽകി ആചരിക്കുന്ന രീതിയാണ് തെക്കത് അഥവ തെക്കിനി. പ്രധാനദേവതയോട് ചേർന്ന് മറ്റ് ദേവതകളെയും കുടുംബത്തിലെ മരിച്ചുപോയ ആത്മാക്കളെ യോഗീശ്വരൻ, മുത്തപ്പൻ, മന്ത്രമൂർത്തി എന്നീ പേരിൽ ശുദ്ധം ചെയ്ത് കുടിയിരുത്താറുണ്ട്. കൂടാതെ ആശാസ്യമല്ലാത്ത ചില അറുകൊല (അരും കൊലചെയ്യപ്പെട്ട ആളുടെ ആത്മാവ്) മറുത (വസൂരിവന്നയാളെ ജീവനോടെ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്തതിൻെറ ഭയപാടിൽ ആ ആത്മാവിനെ കുടിയിരുത്തുന്നത്) തുടങ്ങിയ ദേവതകളെയും ചിലർ കുടംബദേവതയായി തെക്കതില് ആചരിക്കുന്നു. ത്രിവർഗ്ഗകെട്ടായ ക്ഷേത്രവും താഴികകുടവും ഈ രീതിയിൽ അനുശാസിക്കുന്നു.
ത്രികൂടസ്വരൂപമായ ത്രിവർഗ്ഗം ഇല്ലാതെയും താഴികക്കുടം ഇല്ലാതെയും പ്രതിഷ്ഠ നടത്തുന്നത് അധമം എന്ന് വിധി. താഴികക്കുടം ദേവൻെറ കിരീടവും മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന മേൽക്കൂര തലയായും ശ്രീകോവില് ശരീരമായും പഞ്ചവർഗ്ഗം, അല്ലെക്കിൽ ത്രിവർഗ്ഗം, പാദം വരെയുള്ള ഭാഗമായും, ക്ഷേത്ര ഗോപുരപടികൾ ദേവപാദമായും സങ്കൽപ്പിക്കുന്നു.
ശൗചാലയങ്ങൾ പോലെ ക്ഷേത്രത്തിൻെറ മേൽക്കൂര പരത്തി നിർമ്മിക്കുന്ന രീതി ഇന്ന് പലരും ചെയ്യുന്നത് കാണാറുണ്ട്, ക്ഷേത്ര ബോധമില്ലാത്ത ക്ഷേത്രജ്ഞർ ആണ് ഈ രീതിയുടെ അവലംബം. ഇങ്ങനെയുള്ള മുറിവൈദ്യർ രോഗിയുടെ (ഭക്തജനങ്ങളുടെ) ആയുസെടുക്കും.
മഹാക്ഷേത്രങ്ങളിൽ അഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു.
1). അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക)
2). ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക)
3). ഇജ്യ (ഇഷ്ടദേവാർച്ചന)
4). സ്വാദ്ധ്യായം (മന്ത്രം ജപിക്കുക, സ്തോത്രം ചൊല്ലുക)
5). യോഗം (ദേവതാധ്യാനം)
മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്
1). ഉഷഃപൂജ
2). എതിർത്തുപൂജ
3). പന്തീരടിപൂജ
4). ഉച്ചപൂജ
5). അത്താഴപ്പൂജ
സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ"
സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".
രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ"
നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു പരപോഷിയ്കപ്പെടുന്നു.
മന ഉത്സുയ - തേ ഹ - ഷാർത് ഉത്സവ പരികീർത്തിതഃ എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം.
ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ.
കടപ്പാട് Whatsapp
Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ