2017 മാർച്ച് 12, ഞായറാഴ്‌ച

ബ്രാഹ്മമുഹൂര്‍ത്തം

ബ്രാഹ്മമുഹൂര്‍ത്തം


 ബ്രാഹ്മജ്ഞാന മുഹൂര്‍ത്തമാണ് ബ്രാഹ്മമുഹൂര്‍ത്തം. 'ബ്രാഹ്മം' എന്നാല്‍ ബ്രഹ്മത്തെ  അല്ലെങ്കില്‍ പ്രപഞ്ചത്തെ കുറിക്കുന്നതും 'മുഹൂര്‍ത്തം' എന്നാല്‍  ശുഭസമയത്തെ കുറിക്കുന്നതുമാണ്.

 സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള ശുഭ  മുഹൂര്‍ത്തത്തെയാണ് 'ബ്രാഹ്മമുഹൂര്‍ത്തം' എന്ന് പറയുന്നത്. രണ്ടര നാഴിക  കൂടിയതാണ് ഒരു മണിക്കൂര്‍.ബ്രഹ്മ്മവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ഈ  മുഹൂര്തത്തിനു അദ്ധേഹത്തിന്റെ ധര്‍മ്മ പത്നിയായ സരസ്വതീ ദേവി ഉണര്‍ന്നു  പ്രവര്ത്തിയ്ക്കുമെന്നാണ് വിശ്വാസം .അതുകൊണ്ട് ഈ സമയത്തെ സരസ്വതീയാമം  എന്നും പറയുന്നു.ഈ സമയത്ത് ശിരസ്സിന്റെ ഇടതു ഭാഗത്തുള്ള വിദ്യാ ഗ്രന്ഥി  ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കും.അത് കൊണ്ട് ഈ മുഹൂര്‍ത്തത്തില്‍ വിദ്യ  അഭ്യസിയ്ക്കാന്‍ ഉത്തമം.. ബ്രാഹ്മമുഹൂര്‍ത്തം ശുഭവേളയായതിനാല്‍  സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സദ്തീരുമാനങ്ങള്‍ എടുക്കുന്നതിനും  ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ അവസരത്തില്‍ ശബ്ദമലിനീകരണമോ, വായുമലിനീകരണമോ ഇല്ലാതെ പ്രകൃതി ശാന്തസുന്ദരവും നിര്‍മ്മലവുമായിരിക്കും. ഈ  പുലര്‍കാലവേളയില്‍ നടത്തപ്പെടുന്ന ക്ഷേത്രദര്‍ശനത്തെയാണ്‌  നിര്‍മ്മാല്യദര്‍ശനം എന്ന് പറയുന്നത്.


കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ