2017, മാർച്ച് 9, വ്യാഴാഴ്‌ച

ചന്ദനക്കുറിയുടെ പ്രാധാന്യം

ചന്ദനക്കുറിയുടെ പ്രാധാന്യം


വൈഷ്ണവമായതിനെ കുറിക്കാൻ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തിൽ  ലംബമായാണ് ചന്ദനം തൊടുന്നത്. സുഷുമ്നാ  നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരൽ ചന്ദനം തൊടുവാൻ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണർവേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു.ചന്ദനത്തിൻറെ അംശം നെറ്റിതടത്തിൽ നിന്നും ഊർന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വർ ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയിൽ ചന്ദനം ചാർ ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാൻ സാധിക്കും. . ചന്ദനം തണുത്തതായതിനാൽ ശരീരത്തിൻറെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാൻ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകർമ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങൾ പറയുന്നു.

ഓരോ വിരൽ കൊണ്ട് ചന്ദനം ചാർത്തുമ്പോഴും ലഭിക്കുന്ന ഫലങ്ങൾ വ്യത്യസ്തമാണ്.
  1. പെരുവിരൽ - പുഷ്ടി 
  2. നടുവിരൽ - ആയുസ്സ്  
  3. മോതിരവിരൽ - ഭോജനസുഖം 
  4. ചൂണ്ടുവിരൽ -മുക്തി 

കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ