2017 മാർച്ച് 31, വെള്ളിയാഴ്‌ച

അയ്യപ്പനാമങ്ങള്‍

അയ്യപ്പനാമങ്ങള്‍



ഹരിഹരസുതന്‍:

ശിവ തേജസ്സും വിഷ്ണു തേജസ്സും ചേര്‍ന്നു ഒരു അവതാരം ഉണ്ടായി അതാണ്‌ ഹരിഹരസുതന്‍ . പാലഴികടഞ്ഞല്ലോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരില്‍ നിന്നും കൈകലാക്കുവാന്‍ വിഷ്ണു
മോഹിനിയായി അവതരിച്ചു. ശിവന് ഈ മോഹിനിയില്‍ ജനിച്ച മകനാണ് ഹരിഹരപുത്രന്‍. ലോകത്ത് ആദ്ധ്യാത്മിക ധാര്‍മ്മിക മര്യാദകളെ പുന സ്ഥാപിക്കുവാന്‍ ഉണ്ടായ ഒരു ദേവ അവതാരം.

ശാസ്താവ് :

ശിവാംശമായി ജനിച്ച മകന് ശിവാഭിധാനവും സ്ഥാനവും വേണമല്ലോ അങ്ങിനെ ഹരിഹരസുതന്‍ ശാസ്താവെന്ന ശിവാനുചരഗണമായി പ്രഖ്യാപിക്കപ്പെട്ടു. ഇങ്ങനെ ദേവപദവി. ശാസ്താവിനു
മന്ത്രവും ധ്യാനരൂപവും യന്ത്രവും ഗായത്രിയും ഒക്കെ നല്‍കുകയുണ്ടായി .

ശ്രീഭുതനഥന്‍:

സാധാരണ ജന്മ മല്ലയ്കയാല്‍ മറ്റു ശിവസന്താനങള്‍ ഗണങ്ങളുടെ പതിയും, സേനകളുടെ പതിയും യഥാവിധി നിയോഗിക്കപെട്ടതുപോലെ ശാസ്താവിനു ഭൂതങ്ങളുടെ (ജീവ ഗാനങ്ങളുടെ) ആധിപത്യം ഏല്‍പിച്ചു കൊടുത്തു. അങ്ങിനെ അയ്യപ്പന്‍ ഭൂതനാഥനായി കുതിരയേ വാഹനമാക്കി.

മണികണ്ഠന്‍ :

ജന്മനാ കഴുത്തില്‍ മണി ഉണ്ടായതില്‍ നിന്നും മണികണ്ഠന്‍ എന്ന പേര്‍ വന്നിരിക്കാം. പന്തള രാജാവിനു കാട്ടില്‍ നിന്നും ലഭിച്ച ശിശുവാണല്ലോ അയ്യപ്പന്‍. കഴുത്തില്‍ മണി കണ്ടിട്ട് രാജാവ് ഈ പേര്‍ നല്‍കിയിരിക്കാം.

ധര്‍മ്മശാസ്താവ് :

ധര്‍മ്മത്തെ ശാസനം ചെയ്യുന്ന അവതാര പുരുഷനെ ധര്‍മ്മശാസ്താവ് എന്ന് വിളിക്കുന്നു.

സ്വാമി അയ്യപ്പന്‍ :

ശേഷം ധര്‍മ്മശാസ്തവിന്‍റെ ജ്ഞാനകണ്ഠമായി ഗുരുവായി സത്വത്തെ സ്വാംശികരിച്ചു സ്വാമി യായി സർവ്വരിലും വലിയവനായി പ്രകാശിച്ചു.

ശ്രീ ശബരീശന്‍ :

ശബരി ശൃംഗത്തെ തന്‍റെ തപോഭൂമിയയും നിവാസസ്ഥലമായും ധര്‍മ്മശാസ്ത്രങ്ങളെയും ജ്ഞാന പ്രമാണങ്ങളെയും വിശ്വമാനവര്‍ക്കും ദേവകള്‍ക്കും ഋഷിമാര്‍ക്കും വ്യാഖ്യാനിച്ച് കൊടുക്കുവാന്‍
തെരഞ്ഞെടുത്ത സ്ഥാനമാകായാലും അവിടെ ഈശ്വിത്വം, വശ്വിത്വം, പ്രാപ്തി , പ്രാകാമ്യം , അണിമ , ഗിരിമ, മഹിമ, ലഘിമ, ഇങ്ങനെ അഷ്ട സിദ്ധിയോടും സ്വയം വിരാജിക്കുകയും
അനുഭാവികള്‍ക്കും ഭക്ത ജനങ്ങള്‍ക്കും അഷ്ടൈശ്വര്യങ്ങളും ആദ്ധ്യാത്മിക ജ്ഞാനവും പ്രദാനം ചെയ്യുന്നതുകൊണ്ടും ശ്രീ ശബരീശന്‍ എന്ന് ഭക്തര്‍ പ്രണമിക്കുന്നു .

സ്വാമിശരണം


കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 


2017 മാർച്ച് 30, വ്യാഴാഴ്‌ച

advice from krishna to arjuna

ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്.


1. ഒന്നിനയും ഭയക്കാതിരിക്കുക

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ ശ്രീ കൃഷ്‌ണന്‍ തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ഒരു സാധാരണ മനുഷ്യനോ പട്ടാളക്കാരനോ നേതാവോ ഒരിക്കല്‍ പോലും തങ്ങളുടെ സമ്പത്തിനെക്കുറിച്ചോ പദവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഭയക്കുന്നില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരമാകും.

2. ഒന്നിനെയും സംശയിക്കാതിരിക്കുക

ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍ എന്നത്. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. അതേസമയം, അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിര്‍ദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.

3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക

ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക

എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക

ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള പാതയല്ല. കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതും സൌഹൃദങ്ങള്‍ ഉപേക്ഷികുന്നതും ഒരിക്കലും ആത്മീയജ്ഞാനത്തിനുള്ളതോ നിത്യമായ സമാധാനത്തിനു വേണ്ടിയുള്ളതോ ആയ മാര്‍ഗമല്ല. ലൌകികലോകത്ത് ജീവിക്കുമ്പോള്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പൂര്‍ണ സമര്‍പ്പണത്തോടെ അവനവനില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്യുക. ലൌകികമായതെല്ലാം ഉപേക്ഷിച്ചിട്ടും അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് ഒരാളുടെ പരാജയമാണ്.

6. പരംപൊരുളിനെ തിരിച്ചറിയുക

ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്. സര്‍വ്വവ്യാപിയായ ഈശ്വരനെ തിരിച്ചറിയുക എന്നതാണ് മനസ്സിന്റെയും ആത്മാവിന്റെയും സന്തോഷം എന്നു പറയുന്നത്.

7. സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല

നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. എന്നാല്‍, കണ്ണാടി തെളിമയുള്ളതല്ലെങ്കില്‍ അതില്‍ തെളിയുന്ന പ്രതിബിംബം മങ്ങിയതും തെളിമയില്ലാത്തതും ആയിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. എല്ലാത്തിനോടും സമചിത്തത പാലിക്കുക

ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല. ധ്യാനം ശീലിക്കുന്ന ഒരാള്‍ക്ക് എല്ലാ സങ്കടങ്ങളെയും മറികടക്കാന്‍ കഴിയും. ശരിയായ ഉറക്കവും ശരിയായ ഭക്ഷണവും ശീലമാക്കുക.

9. കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക

കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. ശരീരം എന്നത് നശ്വരമാണ്; ആത്മാവ് ആണ് അനശ്വരം

ഒരു കഷണം വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല.



കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 

2017 മാർച്ച് 29, ബുധനാഴ്‌ച

ശനീശ്വരന്‍

ശനീശ്വരന്‍

ശനീശ്വരന്‍ സൂര്യദേവന്റെ മൂന്നാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌. സൂര്യദേവനോട്‌ ശനീശ്വരന്‌ പകയാണ്‌. കാരണം യമധര്‍മ്മന്‍ ഛായാദേവിയോട്‌ ധിക്കാരപരമായി പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവന്‍ മൗനമവലംബിച്ചിരുന്നു. അതുകൊണ്ടാണ്‌ ജ്യോതിഷത്തില്‍ സൂര്യനും ശനിയും ഭിന്നിച്ചു നില്‍ക്കുവാന്‍ ഇടവന്നത്‌.

ശനിയുടെ അഹങ്കാരം തീര്‍ക്കുന്നതിനുള്ള ശക്‌തി ശിവനും ശിവസന്തതികള്‍ക്കും മാത്രമാണുള്ളത്‌. നവഗ്രഹങ്ങളില്‍ ആയുസ്സിന്റെ കാര്യത്തില്‍ ആധിപത്യം ചെലുത്തുന്നത്‌ ശനിയാണ്‌. നക്ഷത്രങ്ങളില്‍ പൂയം, അനിഴം, ഉത്രട്ടാതിയും പൂക്കളില്‍ കരിങ്കൂവളവും രത്നങ്ങളില്‍ നീല വൈഡൂര്യവും നവധാന്യങ്ങളില്‍ എള്ളും തൈലങ്ങളില്‍ നവഗ്രഹതൈലവും ശനീശ്വരന്‍ ഇഷ്‌ടപ്പെടുന്നു.

ശനിയാഴ്‌ചദിവസങ്ങളില്‍ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവര്‍ ശനിഗ്രഹദോഷപരിഹാരമന്ത്രം ചൊല്ലുന്നത്‌ വളരെ നല്ലതാണ്‌
.
ശനി ഗായത്രി മന്ത്രം...
''കാകദ്ധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹീ
തന്നോ മന്ദപ്രചോദയാത്‌''  
ശനി മന്ത്രം....
''ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ
ശനി പീഡാഹര സ്തോത്രം..
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:
ശനി സ്തോത്രം...
നീലാഞ്‌ജന സമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.''
''അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ.''

കഠിനമായ ശനിഗ്രഹദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാ ദിവസവും ശ്രീ ഹനുമാന്‍, ശ്രീ ഗണപതി എന്നീ ദേവതകളെ പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ ഗുണം ചെയ്യും.
ശനിയാഴ്‌ച ദിവസം അതിരാവിലെ നവഗ്രഹതൈലം തലയില്‍ തേച്ചു കുളിച്ചുകഴിഞ്ഞ്‌ നെയ്യ്‌, എള്ള്‌ തൈലം ഇവ രണ്ടും സമമായി കലര്‍ത്തി ഇരുമ്പുകൊണ്ട്‌ നിര്‍മ്മിച്ചിട്ടുള്ള വിളക്കിലൊഴിച്ച്‌ വെളുപ്പ്‌, കറുപ്പ്‌, ചുവപ്പ്‌ എന്നീ നിറങ്ങളിലുള്ള തുണികള്‍ ചീന്തിയെടുത്ത്‌ തിരി പിരിച്ചെടുത്ത്‌ (മൂന്നുനിറങ്ങളും ഒരുമിച്ച്‌ കൂട്ടി പിരിച്ചെടുക്കണം) വിളക്കിലിട്ട്‌ ദീപം കൊളുത്തി വീടിന്റെ പടിഞ്ഞാറുവശത്തുവച്ച്‌ ശനീശ്വരമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ ശനിഗ്രഹദോഷശാന്തി ലഭ്യമാകുന്നതാണ്‌.
നീലക്കമ്പിളി, കറുത്ത പട്ട്‌ വസ്‌ത്രം, ഇരുമ്പുകൊണ്ടുണ്ടാക്കിയ വിഗ്രഹം എന്നിവയില്‍ ഏതെങ്കിലും ഒരു വസ്‌തു വര്‍ഷത്തിലൊരിക്കല്‍ ദാനം ചെയ്യുകയാണെങ്കില്‍ ശനിഗ്രഹദോഷങ്ങളില്‍നിന്നു നാം മുക്‌തരാകും.

ശനിഗ്രഹദോഷത്താല്‍ ഉണ്ടായേക്കാവുന്ന ദുരിതങ്ങള്‍ അകറ്റുന്നതിന്‌ ചെലവുകുറഞ്ഞ ചില മാര്‍ഗ്ഗങ്ങള്‍ താഴെപ്പറയുന്നു.

നവഗ്രഹപ്രതിഷ്‌ഠയുള്ള ക്ഷേത്രത്തില്‍ച്ചെന്ന്‌ ശനിദേവനെ കരിംകൂവളപ്പൂകൊണ്ടുള്ള മാലചാര്‍ത്തി എള്ള്‌ കിഴികെട്ടിയുണ്ടാക്കിയ ദീപം നവഗ്രഹതൈലം ഒഴിച്ച്‌ തെളിയിച്ച്‌ വഴിപാടുകള്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ശനിഗ്രഹ ദോഷങ്ങളകലും. വൈക്കം മഹാദേവക്ഷേത്രത്തില്‍പ്പോയി ക്ഷേത്രക്കുളത്തില്‍ സ്‌നാനം നടത്തി ശനീശ്വരനെ പൂജിച്ച്‌ എള്ളുദീപം തെളിയിക്കുക. തുടര്‍ന്ന്‌ സാഷ്‌ടാംഗം പ്രണമിക്കുക. ഇപ്രകാരം ചെയ്‌താല്‍ ഫലസിദ്ധി കൈവരുന്നതാണ്‌. നിത്യവും ഉറങ്ങുവാന്‍ പോകുന്നസമയത്ത്‌ അല്‌പം എള്ളെടുത്ത്‌ വെളുത്ത തുണിയില്‍ കിഴികെട്ടി തലയണയുടെ അടിയില്‍ സ്‌ഥാപിക്കുക. പ്രഭാതത്തില്‍ ഉണര്‍ന്നുകഴിഞ്ഞ്‌ കിഴികെട്ടിവച്ച എള്ള്‌ പച്ചരികൊണ്ട്‌ തയ്യാറാക്കിയ ചോറ്‌, നവഗ്രഹ എള്ളിന്‍ രസം എന്നിവ കൂട്ടിക്കുഴച്ച്‌ മൂന്നുപ്രാവശ്യം തലചുറ്റിയുഴിഞ്ഞ്‌ ശനീശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ കാക്കകള്‍ക്ക്‌ എറിഞ്ഞുകൊടുക്കുക. ഒന്‍പതുദിവസം തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചതിനുശേഷം ശിവക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ശനിഗ്രഹദോഷങ്ങള്‍ ഇല്ലാതാകുന്നതാണ്‌.



കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 

2017 മാർച്ച് 28, ചൊവ്വാഴ്ച

ഭീഷ്മർ

ഭീഷ്മർ

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.
ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.


ഭീഷ്മ ശപഥം

ഗംഗാദേവി യുവാവായ ദേവവ്രതനെ തിരുച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.
തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ഭയങ്കരമായ പ്രതിജ്ഞ) ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കൂ.

അംബ,അംബിക,അംബാലിക

ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബയാണ് പിന്നീട് ശിഖണ്ഡിയായി മാറുന്നത്.
അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിക്കുന്ന ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുന്നു. വ്യാസന് അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുന്നു.

കുരുക്ഷേത്രയുദ്ധം

യുദ്ധത്തിൽ ഭീഷ്മർ കൗരവ പക്ഷത്താണ് നിലകൊണ്ടത്. കൗരവരുടെ സർവ്വ സൈന്യാധിപനായിരുന്നു ഭീഷ്മർ. എങ്കിലും, പാണ്ഡവരെ വധിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വേച്ഛമൃത്യുവായ ഭീഷ്മർ ഉള്ളിടത്തോളം പാണ്ഡവർക്ക് യുദ്ധത്തിൽ ജയിക്കാന കഴിയില്ലെന്നു മനസ്സിലാക്കിയ കൃഷ്ണൻ ഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരോടേറ്റുമുട്ടാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു.

മരണം


ശരശയ്യയിലായെങ്കിലും സ്വേച്ഛമൃത്യു വരം കാരണം ഭീഷ്മർ മരിക്കുന്നില്ല. കുരുക്ഷേത്ര യുദ്ധം സമാപിച്ചതിനു ശേഷം രാജാവായി മാറിയ യുധിഷ്ഠിരന് ആവശ്യമായ ഉപദേശം കൊടുത്തതിനു ശേഷം ഭീഷ്മർ സ്വയം മരണം സ്വീകരിക്കുന്നു.




കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 

2017 മാർച്ച് 27, തിങ്കളാഴ്‌ച

നവദുർഗ്ഗ

നവദുർഗ്ഗ


ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. 

നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ശൈലപുത്രി

ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്. നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

ബ്രഹ്മചാരിണി

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു.

ചന്ദ്രഘണ്ഡാ

മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.

കൂഷ്മാണ്ഡ

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്.

സ്കന്ദമാത

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.

കാർത്യായനി

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു.

കാലരാത്രി

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാലരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.

മഹാഗൗരി

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.

സിദ്ധിധാത്രി

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു.



കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക. 

2017 മാർച്ച് 26, ഞായറാഴ്‌ച

പറയിപെറ്റ പന്തിരുകുലം

പറയിപെറ്റ പന്തിരുകുലം

പിതാവ് : വരരുചി
മാതാവ് : പഞ്ചമി
മക്കള്

1. അഗ്നിഹോത്രി
2. രജകന്
3. ഉളിയന്നൂര്തച്ചന്
4. വള്ളോന്
5. വടുതലനായര്
6. കാരയ്ക്കല്മാതാ
7. ഉപ്പുകൊറ്റന്
8. തിരുവരങ്കം പാണനാര്
9. നാറാണത്തുഭ്രാന്തൻ
10. അകവൂര്ചാത്തന്
11. പാക്കനാര്
12. വായില്ലാക്കുന്നിലപ്പന്‍.


ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽപ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്.

സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നുഎല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഐതിഹ്യം നല്കുന്നത്.

കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസംഒരിക്കൽ വിക്രമാദിത്യമഹാരാജാവ്തന്റെ സദസ്സിലെ പണ്ഡിതരോടായിരാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?എന്ന ചോദ്യം ചോദിച്ചുപണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ലഅദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകിനാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയിഉറങ്ങുന്നതിനു മുന്ന് വനദേവതമാരെ പ്രാർത്ഥിച്ചാണ്കിടന്നത്വരരുചിയുടെ ഭാഗ്യത്തിന് ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നുവരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്നു
അവർ വനദേവതമാരോട് സംസാരിക്കുന്നത് വരരുചി കേൾക്കാനിടയായി പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധിഎന്നത് പോലും അറിയാത്ത വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമർ പറഞ്ഞത്‌.

രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ തഥാ യഥാ സുഖം

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്.

ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തുസുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ശ്ലോകംരാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് വരികളുടെ അർത്ഥം.
ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്നമാം വിദ്ധി ജനകാത്മജാംഎന്ന വരിയാണ്

തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്പരിഭ്രാന്തനായ വരരുചി പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു.
പെൺകുഞ്ഞ്ജീവിച്ചിരിക്കുന്നത്രാജ്യത്തിന്ആപത്താണ്എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു ദുരവസ്ഥ ഒഴിവാക്കാനായി പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കിഅന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി.

വർഷങ്ങൾകഴിഞ്ഞ്തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.
ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തുകുളിക്കാൻ പോകുന്നതിനു മുൻപായി ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു

കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു.

വ്യവസ്ഥകൾ കേട്ട്സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടുവളരെ ബുദ്ധിമതിയായ യുവതിക്ക്വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്.
വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്.
പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്എന്നിവ കൂട്ടി മുറുക്കണമെന്നാണ്പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.
യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.

നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, യുവതി ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തു വളർത്തിയതാണെന്നും മനസ്സിലായിഅപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തുസ്വന്തമായി സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു.
അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന് അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു.

വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി കുട്ടിയുടെ വായ അപ്രത്യക്ഷമായി. ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടുവായില്ലാക്കുന്നിലപ്പൻഎന്ന് അറിയപ്പെടുകയും ചെയ്തു.

സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തിബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.


കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയിnjan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.