രാഹുകാലം
സമയമെന്നത് ദേശത്തെ അപേക്ഷിച്ചിരിക്കും. കാലം, ദേശം എന്നിവയെ പ്രധാന ഉപാധിയാക്കിയ വിജ്ഞാനശാഖയാണ് ജ്യോതിഷം.
പ്രാണന്‍, നാഴിക, വിനാഴിക, മുഹൂര്‍ത്തം, കാലഹോര, യാമം, അപ്നം, പകല്‍, രാത്രി, ദിവസം, ആഴ്ച, പക്ഷം, മാസം, ഋതു, അയനം, വര്‍ഷം എന്നിങ്ങനെ പതിനാറുതരത്തില്‍ കാലത്തെ സാമാന്യമായി വേര്‍തിരിച്ചിരിക്കുന്നു. ഇതില്‍ യാമം എന്നത് ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറിനെ 16 ആയി ഭാഗിക്കുന്നതാണ്.
ഒരു മനുഷ്യനെ സംസ്കാരസമ്പന്നനാക്കാന്‍ ഭാരതീയ സംസ്കാരമനുസരിച്ച് 16 സംസ്കാരകര്‍മ്മങ്ങള്‍ – ജാതകകര്‍മ്മം, ചോറൂണ്, വിവാഹം, നാമകരണം തുടങ്ങിയവ – ഉണ്ട്. അതുപോലെ തന്നെ കാലത്തേയും പതിനാറായി തരംതിരിച്ചിട്ടുണ്ട്.
രാഹുകാലമെന്നത് പകല്‍ സമയത്തെ എട്ടായി ഭാഗിച്ച് അതില്‍ രാഹുവിന്റെ ഭരണകാലമെന്നോ, രാഹുവിന് അനുവദിച്ച സമയഭാഗമെന്നോ പറയാം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു എന്നിങ്ങനെ പകലിന്റെ എട്ടുഭാഗങ്ങള്‍ക്ക് അധിപതികളെയും നിശ്ചയിട്ടുണ്ട്.
ജീവിതവിജയത്തിന് രാഹുകാലത്ത് പുതിയ പ്രവൃത്തികള്‍ പാടില്ലാത്തതാണ്. അതിനുവേണ്ടത് ആദ്യമായി ദിവസങ്ങളിലെ രാഹുകാലം കൃത്യമായി അറിയണമെന്നതാണ്. അല്ലെങ്കില്‍ രാഹുകാലം തീര്‍ന്നെന്നുകരുതി നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ മിക്കതും രാഹുകാലത്ത് ആയിത്തീരാനുള്ള സാദ്ധ്യതയുണ്ട്. വളരെ സ്ഥൂലമായിട്ടാണ് നാം പലതും ആചരിച്ചുവരുന്നത്. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്.
ദിനത്തില്‍ ഏതാണ്ട് ഒന്നരമണണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാഹുകാലം പണ്ടുകാലം മുതല്‍ക്കേ ആചരിച്ചുവരുന്നുതായി തെളിവുകളുണ്ട്. രാഹു കളവിനെ പ്രതിനിധീകരിച്ചുന്നതുകൊണ്ട്, ദൂരയാത്ര ചെയ്യുമ്പോള്‍ കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ് രാഹുകാലത്തില്‍ യാത്രയാരംഭിക്കരുതെന്ന് പറയുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സ.പി.രാമസ്വാമി അയ്യരുടെ രാഹുകാലാചരണം വളരെ പ്രസിദ്ധമാണ്. ഇത് കേരളത്തില്‍ രാഹുകാലാചരണത്തിന് പ്രാധാന്യം കൈവരാന്‍ കാരണമായിട്ടുണ്ടെന്ന് ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
കപടത, ചീത്തവഴികള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴ, ചിലന്തി, പഴുതാര, മുള്ളല്‍, പട്ടി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ തുടങ്ങിയ ഭയപ്പെടുത്തുന്ന വസ്തുക്കളുടെ പ്രതിനിധിയായാണ് രാഹുവിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് രാഹുവിനെ ശുഭപര്യവസാനം കുറിക്കേണ്ട കാര്യങ്ങളുടെ ആരംഭത്തിന് ഒഴിവാക്കുന്നതിന്റെ കാരണമെന്ന് മനസ്സിലാക്കാം.
മുഹൂർത്തപദവി ഉൾപ്പെടെയുള്ള കേരളീയ ജ്യോതിഷ ഗ്രന്ഥങ്ങളിൽ രാഹുകാലത്തിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ലെങ്കിലും ദേശാന്തരസമ്പർക്കം കൊണ്ടും മറ്റും സമൂഹത്തിൽ അതിനേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഏതു ശുഭകാര്യവും ചെയ്യാൻ രാഹുകാലം ഒഴിവാക്കുക എന്നതു മലയാളിയുടെയും രീതിയായിക്കഴിഞ്ഞു.
രാഹുകാലം എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ഭാഷാശ്ലോകമാണ്
നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമേ എന്നത്.
സൂര്യോദയവും അസ്തമയവും കൃത്യം ആറു മണിക്കു നടക്കുകയാണെങ്കിൽ ഞായർ മുതൽ ശനി വരെയുള്ള ഓരോ ദിവസവും രാഹുകാലം തുടങ്ങുന്ന സമയമാണ് ഈ വരിയിൽ പറഞ്ഞിരിക്കുന്നത്.
അതായത്,
ഞായറാഴ്ച്ച - 04:30 - 06:00 PM
ഞായറാഴ്ച്ച - 04:30 - 06:00 PM
തിങ്കളാഴ്ച്ച - 07:30 - 09:00 AM
ചൊവ്വാഴ്ച്ച - 03:00 - 04:30 PM
ബുധനാഴ്ച്ച - 12:00 - 01:30 PM
വ്യാഴാഴ്ച്ച - 01:30 - 03:00 PM
വെള്ളിയാഴ്ച്ച - 10:30 - 12:00 AM
ശനിയാഴ്ച്ച - 09:00 - 10:30 PM
മണിക്കുമാണു രാഹുകാലം തുടങ്ങുക.
എപ്പോൾ തുടങ്ങിയാലും അപ്പോൾ മുതൽ ഒന്നര മണിക്കൂർ ആണു രാഹുകാലത്തിന്റെ സമയം.
കടപ്പാട് Whatsapp
Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ