സന്ധ്യാനാമം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണാ സഹോദര ശുഭാവതാര പാഹിമാം
(രാമ രാമ )
നാന്മുഘേന്ദ്ര ചന്ദ്ര ശങ്കരാതി
ദേവരൊക്കെയും പാൽകടൽ കഥം
കടന്നു കൂടിടുന്നതൊക്കെയായി (രാമ രാമ)
വാഴ്ത്തിടുന്ന സൂക്ത പങ്‌ക്തി
കേട്ടുണർന്നു ഭംഗിയിൽ മങ്ങിടത്താനുഗ്രഹം
കൊടുത്ത രാമ പാഹിമാം (രാമ രാമ)
രാവണേന്ദ്ര ജിത്തുകുംഭ കർണരാദി ദുഷ്ടരെ
കാലാലോകയച്ചു ലോക ശാന്തി ഞാൻ വരുത്തിടാം
(രാമ രാമ)
എന്ന സത്യ വാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിൽ അയോധ്യയിൽ പിറന്ന രാമ പാഹിമാം
(രാമ രാമ)
ഭാര്യയായ സീതയോത്തു അയോദ്ധ്യ നോക്കി വന്നിടും
രാമനെ പരശുരാമനെതിർത്ത കാരണം (രാമ രാമ)
ദർപ്പ ശാന്തിയേകി നല്ല വൈഷ്ണവം ധനുസിനെ
കൈക്കലാക്കി വന്നു ചേർന്ന രാമ രാമ പാഹിമാം
(രാമ രാമ)
ലക്ഷ്മി തന്റെ അംശമായ സീതയൊത്തു രാഘവൻ
പുഷ്ടമോദമനയോദ്യ തന്നിൽ വാണിരിക്കവേ
(രാമ രാമ)
രാജ്യഭാരമൊക്കെ രാമനെകുവാൻ ദശരഥൻ
മാനസത്തിലോർത്തുറച്ചു രാമ രാമ പാഹിമാം
(രാമ രാമ)
എങ്കിലും വിധിതലത്തെ ആദരിച്ചു രാഘവൻ
സിതായൊത്തു ലക്ഷ്മണസമേതനായി മഹാവലം
(രാമ രാമ)
ചെന്നിരിക്കവേ അടുത്തു വന്നൊരു ഭരതനായി
പാദുകം കൊടുത്തു വിട്ട രാമ രാമ പാഹിമാം
(രാമ രാമ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ