2017 ഫെബ്രുവരി 28, ചൊവ്വാഴ്ച

ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ

ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ


ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.

താമരപ്പൂവ്


 താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം .

കൂവളം ഇലയുടെ മറുവശത്ത്


ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ് .ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല.ഭൂതം, ഭാവി ,വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സാത്വ ,രാജ ,തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം .

ആനകളുടെ നെറ്റി


ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം .ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു .

പശുവിന്റെ പുറകിൽ


പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് .അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ് .പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം .പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട് .ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് .

മനുഷ്യരുടെ വിരലറ്റം


അവരവരുടെ കഴിവും ,പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം .



കടപ്പാട് Whatsapp

Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

നമ:ശിവായ

നമ:ശിവായ എന്ന അത്ഭുതമന്ത്രം..


നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ .

ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും
പ്രപഞ്ചത്തെയും കുറിക്കുന്നു.
ശി ശിവനെ പ്രതിനിധീകരിക്കുന്നു.
എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.
എന്നാൽ ആത്മാവ്.

ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്.
എന്നാൽ ഭൂമി.
എന്നാൽ ജലം.
ശി എന്നാൽ അഗ്നി.
 വായു.
എന്നാൽ ആകാശം.

മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും.

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.


കടപ്പാട് Whatsapp

Submit your story:

ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

ക്ഷേത്രത്തിന് സമീപം ഗൃഹം നിര്‍മ്മിക്കാമോ?

ക്ഷേത്രത്തിന് സമീപം ഗൃഹം നിര്‍മ്മിക്കാമോ? 


ക്ഷേത്രപരിസരം ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ല എന്ന് പൊതുവായ ഒരു വിശ്വാസമുണ്ട്‌. അത് പൂര്‍ണ്ണമായും ശരിയല്ല. ക്ഷേത്രദേവതയുടെ സ്വഭാവമനുസരിച്ചാണ് ഇതു നിര്‍ണ്ണയിക്കേണ്ടത്. മൂര്‍ത്തികള്‍ പ്രധാനമായി ഉഗ്ര(രൌദ്ര) ദേവന്മാരും, സൌമ്യ(സാത്വിക) ദേവന്മാരും ഉണ്ട്.

വിഷ്ണോ:  പൃഷ്റെ ച വാമേ നരഭവന-
മനര്‍ത്ഥപ്രദം ദക്ഷിണേ ചാ-
പ്യഗ്രേ ഭാഗേ ച കാളിനരഹരിശിവതത്-
ഭിന്ന സര്‍വ്വോഗ്രമൂര്ത്തെ:
ആര്യോ നിമ്ന സ്ഥലസ്തോ യദി മനുജഗൃഹം
ദക്ഷിണേ ᶋ ഗ്രേ ᶋ സ്യ തസ്മാ-
ദ്യുച്ചത്വം നേഷ്ടമിഷ്ടം നികടമപി തദ-
ന്യത്ര തത് പാദഭാജാം
(മനുഷ്യാലയ ചന്ദ്രിക അദ്ധ്യായം 1, ശ്ലോകം 28)

മഹാവിഷ്ണു, വൈഷ്ണവ അവതാരങ്ങള്‍, ദേവി ഒക്കെ സാത്വിക ഗണത്തില്‍പ്പെടുന്നു. സുബ്രഹ്മണ്യനെയും ഗണപതിയേയും ഇതിൽപ്പെ ടുത്തുന്നു. ശിവന്‍, ഭദ്രകാളി, നരസിംഹം പ്രധാനമായി ഉഗ്ര മൂര്‍ത്തികളായി കരുതുന്നു.

ഉഗ്രദേവതമാരുടെ  വലത്തുമുന്നില്‍ ഗൃഹം നിഷിദ്ധമാണ്. ഇടത്ത് പിന്നിലായി ഉത്തമം. ഇടത്തുഭാഗത്ത്‌ മുന്നിലും, വലത്തു പിന്നിലും മദ്ധ്യമം. ഇവിടെ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കു നോക്കുന്ന ദിശയാണ് മുന്നില്‍, പിന്നില്‍, ഇടത്ത്, വലത്ത് എന്ന് വിവക്ഷിക്കുന്നത്. അതായത്  പ്രതിഷ്ഠ ചെയ്തിരിക്കുന്ന ദേവതയുടെ ദിശയനുസരിച്ചാണ്.

സാത്വിക ദേവതകളുടെ ഇടത്ത് പിന്നില്‍ പാടില്ല.  വലത്ത് മുന്നിലാണ് ഉത്തമം. ഇടത്തു മുന്നിലും, വലത്തു പിന്നിലും മദ്ധ്യമം.

ശാസ്താവാണെങ്കില്‍, ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയേക്കാള്‍ ഉയര്‍ന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കില്‍, സൌമ്യനും, താഴ്ന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കില്‍ രൌദ്രമൂര്‍ത്തിയുമാണ്. ശാസ്താവിന് രണ്ടു ഭാവമുണ്ട്. ഗൃഹം പണിയുന്നതിന്‍റെ മുകളിലോ, താഴത്തോ എവിടെയാണ് ശാസ്താ ക്ഷേത്രം എന്നു നോക്കണം. അതനുസരിച്ച് ഗൃഹസ്ഥാനം നിര്‍ണ്ണയിക്കാം.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ താന്ത്രിക പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ്, സ്വയംഭൂ വിഗ്രഹമാണെങ്കില്‍,  ക്ഷേത്രപരിസരം ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ല എന്നാണ് ആചാര്യ മതം.

ഗൃഹസ്ഥാശ്രമത്തെ വിഗണിച്ചുള്ള താന്ത്രികന്മാര്‍ മുതലായ ദേവപരിചാരകര്‍ക്ക് ക്ഷേത്രപരിസരത്ത്, ഏതുഭാഗത്തും ഗൃഹം നിര്‍മ്മിച്ച്‌ താമസിക്കാമെന്ന് ശാസ്ത്രത്തില്‍ പറയുന്നു.

ക്ഷേത്രസമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍, ക്ഷേത്രത്തേക്കാള്‍ ഉയരം ആകാമോ?

ദേവാലയത്തേക്കാള്‍ ഉയരത്തില്‍  മനുഷ്യാലയം നിര്‍മ്മിക്കാന്‍ പാടില്ല, പക്ഷേ സമമായി ചെയ്യുന്നതില്‍ വിരോധമില്ല എന്നു പറയുന്നു. അപ്പോള്‍. ക്ഷേത്രസമീപം രണ്ടുനില മുതല്‍ മാളികകളായി ഗൃഹം നിര്‍മ്മിക്കുന്നത് ശാസ്ത്രസിദ്ധം അല്ല. ശ്രീകോവിലിന്‍റെ താഴികക്കുടത്തിന്‍റെ ഉയരമാണ് ഇതില്‍ മാനദണ്ഡം. കൊടിമരത്തിന്‍റെ  ഉയരമാണ് എന്ന് അഭിപ്രായമുണ്ട്. ശാസ്ത്രപ്രകാരം ശ്രീകോവിലിന്‍റെ മേല്‍ക്കൂരയിലുള്ള താഴികക്കുടത്തിന്‍റെ അഗ്രഭാഗം വരെയുള്ള ഉയരം തന്നെയാണ് മാനദണ്ഡം.

സൌരയൂഥത്തിന്‍റെ ആകവേയുള്ള ഊര്‍ജ്ജം സ്വീകരിക്കാന്‍ പാകത്തിനുള്ള ഒരു ചൈതന്യകേന്ദ്രമാണ് ക്ഷേത്രം. അപ്പോള്‍ അതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കേണ്ട എന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്.

 ക്ഷേത്ര കൊടിമരം ഒരു നല്ല വൈദ്യുത ചാലകമാണല്ലോ. അത് സമീപത്തുള്ള നിര്‍മ്മിതികളെ ഇടിമിന്നലില്‍ നിന്നും സംരക്ഷിക്കുന്നു. അതുകൊണ്ടാണ് അടുത്ത് അതിനേക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കരുത് എന്ന വാസ്തു നിര്‍ദ്ദേശത്തിന്‍റെ ശാസ്ത്രീയാടിസ്ഥാനം.

നെല്‍കൃഷി സ്ഥലം, പര്‍വ്വതം, ദേവാലയങ്ങള്‍, സമുദ്രം, നദി, ആശ്രമങ്ങള്‍, ഗ്രാമത്തിലെ തൊഴുത്ത്, പാറക്കെട്ട് ഇവയുടെ ഏറ്റവും സമീപം ഗൃഹനിര്‍മ്മാണം നിഷിദ്ധമാണ്.

ക്ഷേത്രത്തിന്‍റെ പുറം മതിലില്‍ നിന്നും 100 കോല്‍ വിട്ട് ഗൃഹം നിര്‍മ്മിക്കുന്നത് ഉത്തമം. 80 കോല്‍ വിട്ട് ചെയ്യുന്നത് മദ്ധ്യമം. 70ല് താഴെ അധമം (1 കോല്‍ = 72 cm). ഈ അകലം പാലിക്കുന്നത് ക്ഷേത്രശുദ്ധി പരിഗണിച്ചുകൂടിയാണ്.

 ക്ഷേത്രസമീപം ഗൃഹം നിര്‍മ്മിച്ചു താമസിക്കുന്നവര്‍ സാത്വിക ജീവിതം നയിക്കണം. ശരീര, മന:ശുദ്ധി എപ്പോഴുമുണ്ടാവണം. എങ്കിലേ അവര്‍ക്ക് സന്തോഷവും, സമാധാനവും, ആരോഗ്യവും, ഐശ്വര്യവും നിലനില്‍ക്കുകയുള്ളൂ.


കടപ്പാട് Whatsapp

Submit your story:

ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 23, വ്യാഴാഴ്‌ച

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്



രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്...?
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.



“സമുദ്രവസനേ ദേവീ പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ”

- ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.
ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു). 

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.





കടപ്പാട് Whatsapp

Submit your story:


ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

ശ്രീബലി

ശ്രീബലി


തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.



കടപ്പാട് Whatsapp

Submit your story:


ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

തിടപ്പള്ളി

തിടപ്പള്ളി


ക്ഷേത്രത്തിലെ അടുക്കളയെ തിടപ്പള്ളിഎന്നു പറയുന്നു. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങൾ, അപ്പം, അടതുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടിൽ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റിൽ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയിൽ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകർന്നുകൊണ്ടു പോകുന്ന വഴിയിൽ ആരും നിൽക്കാൻ പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്



കടപ്പാട് Whatsapp


Submit your story:

ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.


ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍




സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.

ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.)

അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം.

വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കണം.
അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കണം.
പൂവ്, അക്ഷതം(മഞ്ഞളും ഉണക്കലരിയും ചേര്‍ന്നത്), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം.
ഇത് ഏഴ് തവണ ആവര്‍ത്തിക്കുക.

പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു എന്നാണ് പഴമക്കാര്‍ അനുശാസിക്കുന്നത്.

ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക.

നാലു മണിയാവുമ്പോള്‍ കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക.

‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക.

ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യാസ്തമയത്തിനു മുമ്പ് ജപിക്കണം.

സന്ധ്യ കഴിഞ്ഞാല്‍ ‘ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക.
(പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം.)

പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.

പിറ്റേ ദിവസം (ശിവരാത്രി ദിവസം) ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രതപുണ്യം സമര്‍പ്പയാമി’ എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില്‍ സമര്‍പ്പിക്കുക.

ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?


ശിവരാത്രിക്ക് വ്രതമാണ് പ്രധാനം

“ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍
വ്രതെ അംഗത്വേന വിഹിതാ
തദ്വ്രതം ശിവരാത്ര്യാഖ്യം”
(കാല മാധവം-മാധാവാചാര്യന്‍)
വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം

എന്താണ് വ്രതം?

“അനശനം വ്രതമുച്യതെ”

അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം.

വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ

കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്‍ത്ഥം എടുക്കണം.

തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം.

(അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ‘ഒരിക്കല്‍’ എടുക്കുമ്പോള്‍ അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്‍ദേശം)

വ്രതശബ്ദത്തിനു നിരവധി അര്‍ത്ഥ തലങ്ങള്‍ ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ….

വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് :-

“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”

എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം.

വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം “

“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”

ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം….

ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.

വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ത്ഥം.

വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം.

ഈ അവസരത്തില്‍ സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില്‍ ഉണ്ട്:-

“ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം”
(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല).

വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും.

ഇത് ഗജസ്നാനം പോലെയാണ്…

ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത് പോലെ എന്നര്‍ത്ഥം

ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്..
ആ ഭഗവത്‌ സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും.



കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 22, ബുധനാഴ്‌ച

ഗായത്രി മന്ത്രം

ഗായത്രി മന്ത്രം 


മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ  ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
 ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ  അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ  ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.  ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

ജപരീതി:

സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല.  നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ്‌ - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)

വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി   ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.

ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി
2. ബ്രാഹ്മി
3. വൈഷ്ണവി
4. ശാംഭവി
5. വേദമാതാ
6. ദേവ മാതാ
7. വിശ്രമാതാ
8. മതംഭര
9. മന്ദാകിനി
10. അപജ
11. ഋഷി
12. സിദ്ധി
13. സാവിത്രി
14. സരസ്വതി
15. ലക്ഷ്മി
16. ദുര്‍ഗ്ഗ
17. കുണ്ടലിനി
18. പ്രജാനി
19. ഭവാനി
20. ഭുവനേശ്വരി
21. അന്നപൂര്‍ണ്ണ
22. മഹാമായ
23. പയസ്വിനി
24. ത്രിപുര.

ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക.


കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

Balikallu and astadikpalakar

ബലിക്കല്ല്


ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും  അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.

അഷ്ടദിക്പാലകർ


കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌കിഴക്കുവശത്ത്‌. തെക്ക്‌കിഴക്ക്‌ അഗ്നിദേവൻറെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്‌. വരുണൻപടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻ സോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

ശ്രീബലി (ശീവേലി)


തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

സപ്തമാതൃക്കൾ


സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.

ഉത്സവബലി


ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിഴിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ബലിക്കല്ലിൽ
ചവിട്ടുവനോ തൊട്ടു നമസ്സ്ക്കരിക്കുവാനോ പാടില്ല.


കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 19, ഞായറാഴ്‌ച

രുദ്രാക്ഷം


രുദ്രാക്ഷം


കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം.

രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്.

ഹൈന്ദവവിശ്വാസങ്ങൾ

പുരാതനകാലം മുതൽക്കേ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.

രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ചുവന്ന ഉള്ളി, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ ഉപയോഗിക്കരുതു എന്നും പറയുന്നു.

ഐതിഹ്യം

രുദ്രാക്ഷം ഒരു പൂജ്യവസ്തുവായത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലിങ്ങനെ കാണുന്നു.

പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അവൻ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്നു.

തന്നിമിത്തം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കേണ്ടു എന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾ ദീർഘിച്ച ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.

പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധരുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്.

സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നു. അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി വന്നു.

രുദ്രാക്ഷ ധാരണം

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ.അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. *വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം*.

കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.

രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് .

ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു . ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നു പറയുന്നു .

കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടുള്ളതല്ല, ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിന്റെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ൽ കുറയാൻ പാടില്ല

ഫലം

പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കുന്നു.

ഒരുമുഖം-ശിവൻ, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), ഇത് ധരിച്ചാൽ ധ്വവിധ പാപങ്ങളും നശിക്കും
മൂന്ന് മുഖം-അഗ്നി, ഇത് സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കും
നാല് മുഖം-ബ്രഹ്മാവ്, ഇത് നരഹത്യാപാപത്തെ ഇല്ലാതാക്കും
അഞ്ച് മുഖം-കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെ
ആറ് മുഖം-സുബ്രഹ്മണ്യന്‍, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
ഏഴ് മുഖം-സപ്തമാതൃക്കൾ, സൂര്യൻ‍, സപ്തർഷി, ഇത് ധരിച്ചാൽ സ്വർണ്ണാപഹരണങ്ങളിൽ നിന്നുള്ള പാപങ്ങളിൽ നിന്നും മുക്തനാകും
എട്ട് മുഖം-വിനായകൻ‍, ഇതു ധരിച്ചാൽ അന്നം വസ്ത്രം സ്വർണ്ണം മുതലായവ മോഷ്ടിച്ച പാപങ്ങളിൽ നിന്നും ,നീചകുലത്തില്പ്പെട്ട സ്ത്രീയേയൊ ഗുരുപത്നിയേയൊ സ്പർശിക്കുന്നതിൽ നിന്നുള്ള പാപ കർമ്മങ്ങളിൽ നിന്നും രക്ഷപെടും , എല്ലാവിഗ്നങ്ങളും നശിച്ച് ഈശ്വരപദത്തിലെത്തും.
ഒമ്പത് മുഖം-യമൻ‍, ഇത് ഇടത്തേ കരത്തിലാണ് ധരിക്കേണ്ടത് ,അങ്ങനെ ധരിച്ചാൽ അവന് ഭക്തിയും മുക്തിയും ലഭിക്കും ,ഭഗവാനു തുല്യം ബലവാനായി ഭവിക്കും നൂറു ബ്രഹ്മഹത്യാപാപങ്ങളും നശിക്കും
പത്ത് മുഖം- ദേവേശനായ ജനാർദ്ധനമൂർത്തിയാണ് ,നീചഗ്രഹങ്ങൾ ,പിശാച്ചുക്കൾ , വേതാളങ്ങൾ , ബ്രഹ്മരക്ഷസുകൾ ,സർപ്പങ്ങൾ , മുതലായവ മൂലമുണ്ടാകുന്ന പീഡകൾ ഇത് ധരിക്കുന്നതുകൊണ്ട് ഇല്ലതാകും
പതിനൊന്ന് മുഖം-ഏകാദശ രുദ്രൻ, അത് ശിഖയിലാണ് ധരിക്കേണ്ടത് ,അത് ധരിക്കുന്നതുകൊണ്ട് ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരം ഗോധാനവും ചെയ്ത പുണ്യം ലഭിക്കും
പന്ത്രണ്ട് മുഖം-വിഷ്ണു, ഇത് കാതിൽ വേണം ധരിക്കാൻ ,അതുകൊണ്ട് ഗോമേധത്താലും അശ്വമേധത്താലും ലഭിക്കുന്ന ഫലം ലഭിക്കുന്നു ,കൊമ്പുള്ള മൄഗങ്ങളിൽ നിന്നോ ശസ്ത്രങ്ങളിൽ നിന്നോ വ്യാഘ്രമൃഗങ്ങളിൽ നിന്നോ അവന് യാതൊരു ഭയവുമുണ്ടാകില്ല ,ആധിയും വ്യാധിയും അവനെ ബാധിക്കുകയില്ല ആന ,കുതിര , പൂച്ച , മാൻ , സർപ്പം , എലി, തവള, കഴുത , നായ് , കുറുക്കൻ , തുടങ്ങിയ ജീവികളെ കൊന്ന പാപം ഇല്ലാതകുന്നു
പതിമൂന്ന് മുഖം-കാമദേവൻ‍, സർവ്വ കാമാർത്ഥങ്ങളും പ്രധാനം ചെയ്യും , രസവും രസായനവും അവനു ലഭിക്കും , അച്'ഛനേയും അമ്മയേയും സഹോദരനേയും കൊന്ന പാപം ഇല്ലാതകും
പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ
ദേവപ്രീതി,പാപമുക്തി,രോഗമുക്തി എന്നിവയ്ക്കായി രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷമാലയുടെ മുത്തുകളുടെ എണ്ണവും ഫലങ്ങളിൽ വ്യത്യാസമുണ്ടാക്കും.

ഗുണങ്ങൾ

രുദ്രാക്ഷധാരണം ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു . വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല , മനസ്സിൽ ഏകാഗ്രത ലഭിക്കുന്നു , മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രക്ഷ ധാരികൾ പറയുന്നത് ഫലിക്കുന്നു , അവരെ എല്ലാവരും ബഹുമാനിക്കും ,ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികൾക്ക് ഏൽക്കുകയില്ല.

ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

സ്ത്രീകളിൽ

പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു . അക്കാലത്ത് ഋഷിപത്നിമാർ രുദ്രാക്ഷം ധരിച്ച് പൂജാകർമ്മങ്ങൾ നടത്തിയിരുന്നതായി പുരാണങ്ങളിൽ പറയുന്നുണ്ട് . മാസമുറക്കാലത്ത് സ്ത്രീകൾ മാല ഊരിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു .അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ് .ചില ഗ്രന്ധങ്ങളിൽ അവരുടെ ആർത്തവം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാൻ പാടുള്ളൂവെന്നു പറയുന്നുണ്ട്.

ആയുർ‌വേദത്തിൽ

പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്.

രസാദി ഗുണങ്ങൾ

രസം : മധുരം
ഗുണം : സ്നിഗ്ധം, ഗുരു
വീര്യം : ശീതം
വിപാകം : മധുരം

രുദ്രാക്ഷവും എള്ളെണ്ണയും

രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നു പറയുന്നു. ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം.എണ്ണ പരിശുദ്ധമായിരിക്കണം .അങ്ങനെ എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു , രുദ്രാക്ഷം സൂക്ഷിച്ച എണ്ണയ്ക്ക് ഔഷധഗുണമുണ്ടാകുമെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തില്പുരട്ടിയാൾ രോഗശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.


കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 16, വ്യാഴാഴ്‌ച

Veketeswara suprabhatham lyrics in malayalam


ശ്രീ വെങ്കിടേശ്വര സുപ്രഭാതം


കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം|| 1 ||

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു || 2 ||

മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ |
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം|| 3 ||

തവ സുപ്രഭാതമരവിന്ദ ലോചനേ
ഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ |
വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേ
വൃശ ശൈലനാഥ ദയിതേ ദയാനിധേ || 4 ||

അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം
ആകാശ സിന്ധു കമലാനി മനോഹരാണി |
ആദായ പാദയുഗ മർചയിതും പ്രപന്നാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 5 ||

പനഞ്ചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ
ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി |
ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 6 ||

ഈശത്-പ്രഫുല്ല സരസീരുഹ നാരികേള
പൂഗദ്രുമാദി സുമനോഹര പാലികാനാം |
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 7 ||

ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ
പാത്രാവസിഷ്ട കദലീ ഫല പായസാനി |
ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠന്തി
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 8 ||

തന്ത്രീ പ്രകർഷ മധുര സ്വനയാ വിപഞ്ച്യാ
ഗായത്യനന്ത ചരിതം തവ നാരദോ‌പി |
ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 9 ||

ഭൃംഗാവളീ ച മകരന്ദ രസാനു വിദ്ധ
ഝുങ്കാരഗീത നിനദൈഃ സഹസേവനായ |
നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 10 ||

യോഷാഗണേന വരദധ്നി വിമഥ്യമാനേ
ഘോഷാലയേഷു ദധിമന്ഥന തീവ്രഘോഷാഃ |
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 11 ||

പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ
ഹർതും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ |
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 12 ||

ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ
ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ |
ശ്രീ ദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 13 ||

ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിർമലാംഗാഃ
ശ്രേയാർഥിനോ ഹരവിരിഞ്ചി സനന്ദനാദ്യാഃ |
ദ്വാരേ വസന്തി വരനേത്ര ഹതോത്ത മാംഗാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 14 ||

ശ്രീ ശേഷശൈല ഗരുഡാചല വെങ്കടാദ്രി
നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം|
ആഖ്യാം ത്വദീയ വസതേ രനിശം വദന്തി
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 15 ||

സേവാപരാഃ ശിവ സുരേശ കൃശാനുധർമ
രക്ഷോംബുനാഥ പവമാന ധനാധി നാഥാഃ |
ബദ്ധാംജലി പ്രവിലസന്നിജ ശീർഷദേശാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 16 ||

ധാടീഷു തേ വിഹഗരാജ മൃഗാധിരാജ
നാഗാധിരാജ ഗജരാജ ഹയാധിരാജാഃ |
സ്വസ്വാധികാര മഹിമാധിക മർഥയന്തേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 17 ||

സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യശൗരി
സ്വർഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ |
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 18 ||

തത്-പാദധൂളി ഭരിത സ്ഫുരിതോത്തമാംഗാഃ
സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ |
കല്പാഗമാ കലനയാ‌കുലതാം ലഭംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 19 ||

ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ
സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംതഃ |
മർത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 20 ||

ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ
ദേവാദിദേവ ജഗദേക ശരണ്യമൂര്തേ |
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 21 ||

ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ
വൈകുംഠ മാധവ ജനാര്ധന ചക്രപാണേ |
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 22 ||

കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ
കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ |
കല്യാണ നിർമല ഗുണാകര ദിവ്യകീർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 23 ||

മീനാകൃതേ കമഠകോല നൃസിംഹ വർണിന്
സ്വാമിന് പരശ്വഥ തപോധന രാമചന്ദ്ര |
ശേഷാംശരാമ യദുനന്ദന കല്കിരൂപ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 24 ||

ഏലാലവംഗ ഘനസാര സുഗന്ധി തീർത്ഥം
ദിവ്യം വിയത്സരിതു ഹേമഘടേഷു പൂർണം |
ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ
തിഷ്ഠന്തി വെങ്കടപതേ തവ സുപ്രഭാതം|| 25 ||

ഭാസ്വാനുദേതി വികചാനി സരോരുഹാണി
സംപൂരയന്തി നിനദൈഃ കകുഭോ വിഹംഗാഃ |
ശ്രീവൈഷ്ണവാഃ സതത മർഥിത മംഗളാസ്തേ
ധാമാശ്രയംതി തവ വെങ്കട സുപ്രഭാതം|| 26 ||

ബ്രഹ്മാദയാ സ്സുരവരാ സ്സമഹർഷയസ്തേ
സന്തസ്സനന്ദന മുഖാസ്ത്വഥ യോഗിവര്യാഃ |
ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 27 ||

ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ
സംസാരസാഗര സമുത്തരണൈക സേതോ |
വേദാന്ത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 28 ||

ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം
യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ |
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം
പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ || 29 ||



കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 12, ഞായറാഴ്‌ച

Theertham and its importance

തീര്‍ത്ഥജലം

തീർത്ഥം എങ്ങിനെ സേവിക്കണം  എന്താണ്‌ വാസ്തവത്തില്‍ തീര്‍ത്ഥജലം, അത്‌ സേവിച്ചാലുള്ള പ്രയോജനമെന്ത്‌, അതിനു പിന്നിലുള്ള തത്വമെന്ത്‌ ?

ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന തീര്‍ത്ഥം അത്‌ വെറും ജലമല്ല. അഭിഷേകജലമാണ്‌ നമുക്ക്‌ തീര്‍ത്ഥമായി ലഭിക്കുന്നത്‌. ശാസ്ത്രീയമായി ആ ജലത്തിന്‌ പലപ്രത്യേകതകളുമുണ്ട്‌. ക്ഷേത്രങ്ങളിലെ വിഗ്രഹത്തില്‍ ഉപയോഗിക്കുന്ന മാലയും പൂക്കളുമൊക്കെ പല ഔഷധ ഗുണങ്ങളുമുള്ളതാണ്‌. ഉദാഹരണത്തിന്‌ തുളസി, തെച്ചി, കൂവളം, ചെമ്പരത്തി തുടങ്ങിയവ. ഏകദേശം ഇരുപത്തിനാലുമണിക്കൂറും ആ വിഗ്രഹത്തില്‍ ഇതുപോലുള്ള ഔഷധഗുണങ്ങളുള്ള പൂക്കളുടേയും ഇലകളുടേയും മാലകളുടേയും വലിയൊരു കൂമ്പാരതന്നെ ഉണ്ടായിരിക്കും. ശ്രീകോവിലിനകത്തെ വിളക്കിണ്റ്റെ ചൂടും ശ്രീകോവിലിനകത്തെ നീരാവിയും കൊണ്ട്‌ ഔഷധപുഷ്പങ്ങളുടേയും ഇലകളുടേയും സുഖന്ധതൈലങ്ങള്‍ ആ വിഗ്രഹത്തില്‍ ആവിയായി നിക്ഷേപിക്കപെടുന്നുണ്ട്‌.

ദിവസവും രാവിലെ അഞ്ചുമണിയോടെ അഭിഷേകം നടക്കുന്ന ദേവാലയവിഗ്രഹത്തില്‍ അടുത്ത അഭിഷേകം അടുത്തദിവസം രാവിലയെയുള്ളൂ. അതുകൊണ്ട്‌ ഇരുപത്തിനാലുമണിക്കൂറും ശ്രീകോവിലനകത്തുള്ള വായുപൂരിതമായിരിക്കുന്ന പുഷപങ്ങളുടേയും ഇലകളുടേയും ചന്ദനത്തിണ്റ്റേയും കര്‍പ്പൂരത്തിണ്റ്റേയും എസന്‍ഷ്യല്‍ ഓയില്‍ എന്ന ഔഷധ സംഋദ്ധമായ രാസവസ്തുക്കളാണ്‌ വിഗ്രഹത്തില്‍ നിറയുന്നത്‌. ഇതിണ്റ്റെ നല്ലൊരു അംശം വിഗ്രഹത്തില്‍ തങ്ങിനില്‍ക്കുന്നത്‌ നിര്‍മ്മാല്യം കഴിഞ്ഞതിന്‍ശേഷം വെള്ളംകൊണ്ട്‌ അഭിഷേകം ചെയ്യുമ്പോള്‍ ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്‍. അത്‌ നമ്മുടെ ശരീരത്തിനകത്തേക്ക്‌ അല്‍പം തീര്‍ത്ഥംവഴി പോകുമ്പോള്‍ തന്നെ ഒരു മെഡിസിനല്‍ ഇഫക്ട്‌ ഉണ്ടാകുന്നു. ആ തീര്‍ത്ഥ ജലത്തില്‍ കുറെകൂടി തുളസിയും കര്‍പ്പൂരം, പനിനീര്‍ എന്നിവ ചേര്‍ക്കാറുണ്ട്‌ അതുകൂടി ആയാല്‍ ആ തീര്‍ത്ഥജലം സേവിക്കുന്നത്‌ ഔഷധജലം സേവിക്കുന്നതുപോലെയാണ്‌. അന്താരാഷ്ടതലത്തില്‍ തന്നെ പല പഠനങ്ങളും തീര്‍ത്ഥജലത്തില്‍ നടത്തി അതിലെ ഔഷധഗുണം ശരിവെച്ചിട്ടുണ്ട്‌.



കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.


Medical effects of ganapathi homam prasadam

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകതകൾ


 1)  ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത്. ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു. അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല.

ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല.

      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു.

 3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌.

 4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു.

ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം കൂടിയാണ്.


കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

Sarpakav and how to avoid sarpadosham

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?


സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.
ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല. മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.

സര്‍പ്പദോഷം


സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക,
സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

സര്‍പ്പദോഷ നിവാരണങ്ങള്‍


സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

നാഗവഴിപാടുകളും ഫലസിദ്ധികളും


1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്യ് :- ദീര്‍ഘായുസ്സിന്
8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.


കടപ്പാട് Whatsapp


Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.

2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

Sandhyanamam Rama Rama Pahimam

സന്ധ്യാനാമം 



രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണാ സഹോദര ശുഭാവതാര പാഹിമാം
(രാമ രാമ )

നാന്മുഘേന്ദ്ര ചന്ദ്ര ശങ്കരാതി
ദേവരൊക്കെയും പാൽകടൽ കഥം
കടന്നു കൂടിടുന്നതൊക്കെയായി (രാമ രാമ)

വാഴ്ത്തിടുന്ന സൂക്ത പങ്‌ക്തി
കേട്ടുണർന്നു ഭംഗിയിൽ മങ്ങിടത്താനുഗ്രഹം
കൊടുത്ത രാമ പാഹിമാം (രാമ രാമ)

രാവണേന്ദ്ര ജിത്തുകുംഭ കർണരാദി  ദുഷ്ടരെ
കാലാലോകയച്ചു  ലോക ശാന്തി ഞാൻ വരുത്തിടാം
(രാമ രാമ)
എന്ന സത്യ വാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിൽ അയോധ്യയിൽ പിറന്ന രാമ പാഹിമാം
(രാമ രാമ)

ഭാര്യയായ സീതയോത്തു അയോദ്ധ്യ നോക്കി വന്നിടും
രാമനെ പരശുരാമനെതിർത്ത കാരണം (രാമ രാമ)

ദർപ്പ ശാന്തിയേകി നല്ല വൈഷ്ണവം ധനുസിനെ
കൈക്കലാക്കി വന്നു ചേർന്ന രാമ രാമ പാഹിമാം
(രാമ രാമ)

ലക്ഷ്മി തന്റെ അംശമായ സീതയൊത്തു രാഘവൻ
പുഷ്ടമോദമനയോദ്യ തന്നിൽ വാണിരിക്കവേ
(രാമ രാമ)

രാജ്യഭാരമൊക്കെ രാമനെകുവാൻ ദശരഥൻ
മാനസത്തിലോർത്തുറച്ചു രാമ രാമ പാഹിമാം
(രാമ രാമ)

എങ്കിലും വിധിതലത്തെ  ആദരിച്ചു രാഘവൻ
സിതായൊത്തു ലക്ഷ്മണസമേതനായി  മഹാവലം
(രാമ രാമ)

ചെന്നിരിക്കവേ അടുത്തു വന്നൊരു ഭരതനായി
പാദുകം കൊടുത്തു വിട്ട രാമ രാമ പാഹിമാം
(രാമ രാമ)

2017 ഫെബ്രുവരി 9, വ്യാഴാഴ്‌ച

Things to learn from lord shiva

ശിവമഹിമ


മഹാദേവനെന്നാണ് ശിവന് വിളിപ്പേര്. ശാന്തതയും രൗദ്രതയും ശിവന്‍റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്‍തതകള്‍ ശിവന്‍റെ വ്യക്തിത്വത്തില്‍ കാണാം. മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകള്‍ എന്തൊക്കെയാണ്?


തിന്മയോട് സന്ധി ചെയ്യാതിരിക്കുക

തിന്മയുടെ നിഗ്രഹമാണ് ശിവന്‍. അനീതിയും ദുഷ്ടതകളും ശിവന്‍ ക്ഷമിക്കുന്നില്ല. സമാനമായി ജീവതത്തില്‍ വന്ന് ചേരുന്ന ദുഷ്ടതകളെയും നിഗ്രഹിക്കാന്‍ നമുക്ക് പഠിക്കാനാകും.

ആത്മനിയന്ത്രണമാണ് ജീവിത സംതൃപ്തിയിലേക്കുള്ള വഴി

നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്‍റെത്.


ശാന്തതയോടെ മുന്നോട്ട് നീങ്ങുക

ശിവന് മഹായോഗിയെന്ന് മറ്റൊരു പേരുണ്ട്. ലോകത്തിന്‍റെ സൗഖ്യത്തിനുവേണ്ടി നീണ്ട ധ്യാനങ്ങള്‍ ശീലമാക്കുകയാണ് ശിവന്‍റെ രീതി. വ്യക്തമായ കാരണങ്ങളില്ലാതെ സ്വന്തം ശാന്തത ശിവന്‍ ത്വജിക്കുന്നില്ല.

ഭൗതികമായ സന്തോഷങ്ങള്‍ക്ക് ആയുസ്സില്ല

ശിവന്‍റെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. ഏറ്റവും പ്രാകൃതമാണവ. കയ്യില്‍ ത്രിശൂലവും ഢമരുവും. സമ്പത്ത് അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവമുണ്ട്.


നെഗറ്റീവ് ചിന്തികളെ ഇല്ലാതാക്കാന്‍ പഠിക്കുക

ശിവന്‍റെ മറ്റൊരു വിശേഷണം നീലകണ്ഠന്‍ എന്നാണ്. സമുദ്രത്തില്‍ നിന്നുള്ള വിഷം സ്വന്തം തൊണ്ടയിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു ശിവന്‍. സാഹചര്യങ്ങളെ നേരിടുന്നതിലും നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ശുഭസൂചകമാക്കി മാറ്റാം എന്നതിനും ചേര്‍ന്ന ഉദാഹരണമാണിത്.


മോഹങ്ങള്‍ ഒഴിയാബാധയാകുന്നു, പിന്നീട് നമ്മളെ തകര്‍ക്കുന്നു

എല്ലാത്തില്‍ നിന്നും സ്വതന്ത്രമാണ് ശിവമയം. ഒന്നിനോടും മോഹമില്ല. മോഹങ്ങള്‍ നമ്മെ അത്യാഗ്രഹങ്ങളിലേക്ക് അടുപ്പിക്കുന്നു. പിന്നീട് സ്വന്തമാക്കണമെന്ന ചിന്തയിലേക്കും ഒടുവില്‍ നമ്മുടെ പതനത്തിലേക്കും എത്തിക്കുന്നു.


മറുപാതിയെ ബഹുമാനിക്കുക

ശിവ സങ്കല്‍പ്പത്തില്‍ ഏറ്റവും മനോഹരമാണ് അര്‍ധനാരീശ്വര രൂപം. ശിവന്‍റെ പാതി ഇവിടെ പാര്‍വതിയാണ്. ശിവന്‍റെ ശക്തിയാണ് പാര്‍വതി. മറുപാതിയെ ബഹുമാനിക്കാന്‍ ഇനിയും കാരണങ്ങള്‍ വേണോ?

അഹങ്കാരം ഉപേക്ഷിക്കുക

മഹത്വത്തിലേക്കുള്ള മനുഷ്യന്‍റെ ഒരേയൊരു വിലങ്ങുതടി അഹങ്കാരമാണ്. സ്വപ്നങ്ങള്‍ക്കും കര്‍മ്മത്തിനും ഇടയിലേക്ക് നിങ്ങളുടെ അഹംബോധം കടന്നു വരുന്നു. ശിവന്‍റെ ത്രിശൂലം സ്വന്തം അഹങ്കാരം നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കഥകളുണ്ട്. അഹംബോധം തന്നെ കീഴ്‍പ്പെടുത്താന്‍ ശിവന്‍ അനുവദിച്ചില്ല. മറ്റുള്ളവരുടെ അഹങ്കാരത്തെ ക്ഷമിച്ചുമില്ല.

നിങ്ങളുടെ വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുക

ശിവന്‍റെ ജടയിലെ ഗംഗ അ‍ജ്ഞതയുടെ അവസാനമാണെന്നാണ് കരുതപ്പെടുന്നത്. കാര്യങ്ങളിലേക്ക് ഇറങ്ങും മുന്‍പ് ആഴത്തില്‍ പഠിക്കുക. കാര്യങ്ങള്‍ അവഗണിക്കുന്നത് ഒരിക്കലും സഹായിക്കില്ല.

ജീവിതം ക്ഷണികമാണെന്ന് അറിയുക

മഹായോഗികളെ മായാവലയങ്ങള്‍ ബാധിക്കുന്നില്ല. ജീവിതം നശ്വരമാണെന്ന ബോധ്യം അവരെ സന്തോഷിപ്പിക്കുന്നു. ഇന്ന് ഉള്ളത് എക്കാലത്തേക്കും നിലനില്‍ക്കില്ലെന്ന് യോഗികള്‍ക്ക് അറിയാം.

നൃത്തം

നൃത്തത്തിന്‍റെ രാജാവാണ് ശിവന്‍. നടരാജന്‍ ആണ് ശിവന്‍. ശിവന്‍റെ താണ്ഡവം ലോകത്തെ തന്നെ തകര്‍ക്കാന്‍ പര്യാപ്തമാണ്. നടനമാണ് ശിവന് ജീവിതം.



കടപ്പാട്  Whatsapp

Harivarasanam Song Lyrics



ഹരിവരാസനം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം  പ്രാണനായകം
പ്രണതകൽപകം സുപ്രഭാഞ്ചിതം 
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം
വരഗധയുധം ദേവവർണിതം 
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം  ദേവദാത്മകം 
ത്രിനയനം പ്രഭും ദിവ്യദേശികം 
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.

ഭയഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്മിതം  സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ.

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

2017 ഫെബ്രുവരി 8, ബുധനാഴ്‌ച

Gayathri Manthra and its meaning

ഗായത്രീ മഹാമന്ത്രം


ദേവനാഗരി ലിപിയിൽ:
ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥
മലയാള ലിപിയിൽ:
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പദാനുപദ വിവരണം

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂഃ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം


തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ


ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി  എന്ന് അന്വയം

മാഹാത്മ്യം


വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

ഭാവാർ‌ത്ഥം


സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

                                                                                                                           
കടപ്പാട് whatsapp


2017 ഫെബ്രുവരി 5, ഞായറാഴ്‌ച

Tulsi and its importance in hinduism


തുളസി:


ഹിന്ദുമതപ്രകാരം വളരെ പുണ്യമായി കണക്കാക്കുന്ന ഒരു സസ്യമാണ് തുളസി.
രക്ത ശുദ്ധിക്കും ചർമത്തിളക്കത്തിനും തുളസി വളരെ നല്ലതാണ് .ദിവസവും അല്പം തുളസിയില കടിച്ചു ചവച്ചാൽ രക്തം ശുദ്ധികരിക്കുകയും , രക്തപ്രവാഹം വർധിക്കുകയും ചെയ്യും. തുളസിയിൽ അടങ്ങിയിരിക്കുന്ന യുജിനോൾ ഹൃദയ രോഗത്തിനും ബിപി കുറക്കാനും സഹായിക്കുന്നു.

പച്ച നിറത്തിലുള്ള തുളസിയെ ശ്രീ തുളസി അല്ലെകിൽ രാമതുളസി എന്ന് വിളിക്കും. കടുംപച്ച നിറത്തിൽ ഇലകൾ ഉള്ള തുളസിയെ ശ്യാമതുളസി അഥവാ കൃഷണതുളസി എന്ന് വിളിക്കുന്നു.

തുളസിയും ഹിന്ദു വിശ്വാസങ്ങളും:


പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവ് തുളസി ചെടിയിൽ വസിക്കുന്നു എന്നാണ് ഹിന്ദു വിശ്വാസം. എല്ലാ ഹിന്ദു ഗൃഹങ്ങളിലും തുളസി തറയും തുളസി ചെടിയും ഉണ്ടാകും. ദിവസവും തുളസി ചെടിക്ക് നനയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.



Submit your story:
ഞാൻ ഹിന്ദു ബ്ലോഗിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി word അല്ലെകിൽ PDF ഫയൽ ആയി njan.hindu.blog@gmail.com എന്ന വിലാസത്തിൽ മെയിൽ അയക്കുക.